Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kichu Sudhi

ചോ​ദി​ച്ച​പ്പോ​ൾ ഇ​തി​നൊ​ക്കെ ര​ണ്ട​ര മൂ​ന്ന് ല​ക്ഷം കി​ട്ടു​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി, രേ​ണു​വി​നെ കാ​ണാ​ൻ പോ​കാ​ത്ത​തി​ന്‍റെ കാ​ര​ണം പ​റ​ഞ്ഞ് കി​ച്ചു

കാ​ൻ​സ​ർ ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രേ​ണു സു​ധി​യെ സ​ന്ദ​ർ​ശി​ക്കാ​തി​രു​ന്ന​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി സു​ധി​യു​ടെ മ​ക​ൻ കി​ച്ചു. രേ​ണു​വി​നെ കാ​ണാ​ൻ കി​ച്ചു ചെ​ന്നി​ല്ലെ​ന്നും ന​ന്ദി​യി​ല്ലാ​ത്ത​വ​നാ​ണ് കി​ച്ചു എ​ന്ന ത​ര​ത്തി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഇ​തി​ന് മ​റു​പ​ടി​യു​മാ​യി കി​ച്ചു എ​ത്തി​യ​ത്.

രേ​ണു​വി​ന്‍റെ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ വീ​ഡി​യോ​ക​ൾ ക​ണ്ട​പ്പോ​ൾ ത​നി​ക്ക് ഏ​റെ ദുഃ​ഖം തോ​ന്നി​യെ​ന്നും രേ​ണു​വി​ന്‍റെ മ​ക​ൻ റി​ഥ​പ്പ​നെ ഇ​തൊ​ക്കെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക പ​ങ്കു​വെ​ച്ചി​രു​ന്നു എ​ന്നും കി​ച്ചു പ​റ​യു​ന്നു. എ​ന്നാ​ൽ അ​തി​ന് മ​റു​പ​ടി​യാ​യി രേ​ണു പ​റ​ഞ്ഞ​ത് താ​ൻ തെ​റ്റൊ​ന്നും ചെ​യ്യു​ന്നി​ല്ല, ന​ല്ല വ​രു​മാ​നം ല​ഭി​ക്കു​ന്നു​ണ്ട് എ​ന്ന​താ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് രേ​ണു എ​ന്ന അ​ധ്യാ​യം താ​ൻ അ​വ​സാ​നി​പ്പി​ച്ച​തെ​ന്നും കി​ച്ചു വെ​ളി​പ്പെ​ടു​ത്തു​ന്നു. 

‘‘എ​നി​ക്കെ​തി​രെ ഒ​രു വീ​ഡി​യോ വ​ന്നു. ‘അ​ങ്ങ​നെ ഞാ​ൻ അ​മ്മ​യെ കാ​ണാ​ൻ  പോ​കാ​ൻ തീ​രു​മാ​നി​ച്ചു, വി​ഷ​മ​മു​ള്ള​വ​രു​ടെ വി​ഷ​മം മാ​റ​ട്ടെ’ എ​ന്ന് ഞാ​ൻ പ​റ​ഞ്ഞ​ത് എ​ടു​ത്ത് വ​ച്ചി​ട്ട് ചി​ല​ർ വീ​ഡി​യോ ചെ​യ്യു​ന്നു​ണ്ട്. 

ഒ​രു വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​ണ്: ‘എ​ന്താ​യാ​ലും പോ​കാ​ൻ ത​ന്നെ തീ​രു​മാ​നി​ച്ചു; വ​ല്ലാ​ത്തൊ​രു വി​ഷ​മം ത​ന്നെ​യാ​ണി​ത്.  നാ​ട്ടു​കാ​ർ നി​ര​ന്ത​രം പ​റ​ഞ്ഞും ക​മ​ന്‍റു​ക​ളി​ൽ വ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യു​മാ​ണ് ഒ​ടു​വി​ൽ കി​ച്ചു​വി​നെ​ക്കൊ​ണ്ട് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ടു​പ്പി​ച്ച​ത്. ആ ​വി​ഷ​മ​ങ്ങ​ളൊ​ക്കെ മാ​റ​ട്ടെ എ​ന്ന് പ്രാ​ർ​ത്ഥി​ക്കു​ന്നു. എ​ന്‍റെ കി​ച്ചു, ഞാ​ൻ ഒ​രു കാ​ര്യം ചോ​ദി​ക്ക​ട്ടെ? നി​ന​ക്ക് പോ​ക​ണ​മെ​ന്ന് തോ​ന്നു​ക​യാ​ണെ​ങ്കി​ൽ സ്വ​ന്ത​മാ​യി തീ​രു​മാ​ന​മെ​ടു​ത്ത് പോ​കാം. അ​ല്ലാ​തെ ഹേ​റ്റേ​ഴ്സി​ന്‍റെ വാ​ക്കു​ക​ളോ ക​മ​ന്‍റു​ക​ളി​ലെ കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളോ കേ​ട്ട് പോ​കേ​ണ്ട യാ​തൊ​രു ആ​വ​ശ്യ​വു​മി​ല്ല. ന​മ്മു​ടെ മ​ന​സ്സി​ൽ ഒ​രു ഇ​ത്തി​രി സ്നേ​ഹ​മു​ണ്ടെ​ങ്കി​ൽ ന​മു​ക്ക് നേ​രി​ട്ട് പോ​യി കാ​ണാം. അ​തി​ല​പ്പു​റം മ​റ്റു​ള്ള​വ​ർ നി​ർ​ബ​ന്ധി​ച്ചി​ട്ടോ പ​റ​ഞ്ഞി​ട്ടോ പോ​യി കാ​ണു​ന്ന​തി​ൽ ഒ​രു അ​ർ​ത്ഥ​വു​മി​ല്ല കി​ച്ചു, അ​തി​ൽ യാ​തൊ​രു അ​ർ​ഥ​വു​മി​ല്ല.’’

ചി​ല​രൊ​ക്കെ എ​ന്നെ കു​റ്റ​പ്പെ​ടു​ത്തി സം​സാ​രി​ക്കു​ന്നു​ണ്ട്. സ്വ​ന്തം അ​മ്മ​യു​ടെ വി​ല എ​ന്താ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ലെ​ന്നാ​ണ് പ​ല​രും പ​റ​യു​ന്ന​ത്. ശ​രി​യാ​ണ്, അ​മ്മ​യു​ടെ വി​ല എ​നി​ക്ക് കി​ട്ടി​യി​ട്ടി​ല്ല. 

എ​നി​ക്ക് ര​ണ്ട് വ​യ​സു​ള്ള​പ്പോ​ൾ എ​ന്‍റെ സ്വ​ന്തം അ​മ്മ എ​ന്നെ ഇ​ട്ടു​പോ​യ​താ​ണ്. അ​തു​കൊ​ണ്ട് 'അ​മ്മ​യു​ടെ വി​ല' എ​ന്താ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ലാ​യി​രി​ക്കാം. എ​ന്‍റെ ജീ​വി​ത​ക​ഥ മു​ൻ​പും ഞാ​ൻ പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. പി​ന്നെ എ​ന്‍റെ ഇ​പ്പോ​ഴു​ള്ള 'അ​മ്മ' ചെ​യ്ത ഒ​രു സാ​ധ​നം ഞാ​ൻ കാ​ണി​ച്ചു ത​രാം കേ​ട്ടോ.

രേ​ണു​വി​ന്‍റെ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ വി​ഡി​യോ​ക​ളി​ൽ ചി​ല​ത് കാ​ണി​ച്ചു​കൊ​ണ്ട് കി​ച്ചു പ​റ​ഞ്ഞ​തി​ങ്ങ​നെ, ഇ​തൊ​ക്കെ നി​ങ്ങ​ൾ പ​റ​യു​ന്ന ഈ ​എ​ടു​ത്തു വ​ള​ർ​ത്തി​യ മ​ക​ൻ ക​ണ്ട  സാ​ധ​ന​ങ്ങ​ളാ​ണ്. മ​ന​സി​ലാ​യോ.  ഇ​ത് ക​ണ്ടി​ട്ട് ഞാ​ൻ മെ​സേ​ജ് ഇ​ട്ടു, ‘ഇ​ത് ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ റി​ഥ​പ്പ​ന്‍റെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കും, റി​ഥ​പ്പ​ന്‍റെ കൂ​ടെ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ എ​ന്ത് പ​റ​യും’. ഇ​ന്ന​ത്തെ കാ​ല​ത്ത് കു​ട്ടി​ക​ളെ​ല്ലാം സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. അ​വ​ന്‍റെ കൂ​ടെ​പ്പ​ഠി​ക്കു​ന്ന​വ​രും മ​റ്റും ഇ​തൊ​ക്കെ കാ​ണു​മ്പോ​ൾ അ​വ​ൻ എ​ങ്ങ​നെ അ​തി​നെ നേ​രി​ടും എ​ന്ന വി​ഷ​മം എ​നി​ക്കു​ണ്ടാ​യി​രു​ന്നു

ഞാ​ൻ ഈ ​കാ​ര്യം അ​മ്മ​യോ​ട് മെ​സേ​ജ് അ​യ​ച്ച് ചോ​ദി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, അ​മ്മ എ​നി​ക്ക് ത​ന്ന മ​റു​പ​ടി, ‘ഞാ​ൻ ചെ​യ്യു​ന്ന​തി​ൽ എ​നി​ക്ക് മോ​ശ​മാ​യി​ട്ടൊ​ന്നും തോ​ന്നി​യി​ട്ടി​ല്ല,  എ​നി​ക്ക് അ​തി​ൽ നി​ന്ന് ര​ണ്ട​ര-​മൂ​ന്ന് ല​ക്ഷം രൂ​പ കി​ട്ടു​ന്നു​ണ്ട്.’ എ​ന്നാ​ണ്. 

ഞാ​ൻ മ​റു​പ​ടി ഒ​ന്നും കൊ​ടു​ക്കാ​ൻ പോ​യി​ല്ല പ​ക്ഷേ ഞാ​ൻ ആ ​അ​ദ്ധ്യാ​യം അ​വി​ടെ​വ​ച്ച് അ​വ​സാ​നി​പ്പി​ച്ചു.​ബ്രോ പ​റ​ഞ്ഞ​തു​പോ​ലെ അ​മ്മ​യു​ടെ വി​ല എ​നി​ക്ക് അ​റി​യി​ലാ​യി​രി​ക്കും പ​ക്ഷേ സ്നേ​ഹ​ത്തി​ന്‍റെ വി​ല അ​റി​യാം.  ഈ ​വീ​ഡി​യോ ക​ണ്ട​പ്പോ​ൾ എ​നി​ക്ക​ത് പ​റ​യ​ണ​മെ​ന്ന് തോ​ന്നി. 

ക​ഴി​ഞ്ഞ ദി​വ​സം ഞാ​ൻ കോ​ട്ട​യ​ത്ത് പോ​യി റി​ഥ​പ്പ​നെ നേ​രി​ൽ ക​ണ്ടി​രു​ന്നു. എ​ന്നെ​ക്കൊ​ണ്ട് ചെ​യ്യാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ അ​വ​നെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ ഞാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ അ​മ്മ​യെ നേ​രി​ൽ കാ​ണാ​ൻ പ​റ്റി​യി​ല്ല, ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നാ​ണ് അ​റി​ഞ്ഞ​ത്. അ​വി​ടെ പോ​യാ​ലും കാ​ണാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞു. ഇ​പ്പോ​ൾ എ​നി​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​ത് പ്രാ​ർ​ഥി​ക്കു​ക മാ​ത്ര​മാ​ണ്. അ​തേ എ​നി​ക്കും നി​ങ്ങ​ൾ​ക്കും ക​ഴി​യൂ. അ​മ്മ​യു​ടെ അ​സു​ഖം എ​ത്ര​യും വേ​ഗം മാ​റ​ട്ടെ എ​ന്ന് ഞാ​ൻ ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ത്ഥി​ക്കു​ന്നു. ’’ കി​ച്ചു പ​റ​ഞ്ഞു.

രേ​ണു​വി​ന് താ​ൻ അ​യ​ച്ച മെ​സേ​ജും അ​തി​ന് ല​ഭി​ച്ച മ​റു​പ​ടി​യും കി​ച്ചു സ്ക്രീ​ൻ​ഷോ​ട്ട് സ​ഹി​തം പു​റ​ത്തു​വി​ട്ടു.

ചാ​റ്റി​ൽ കി​ച്ചു പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ

"ഹ​ലോ, ഞാ​ൻ ഒ​രു കാ​ര്യം പ​റ​യാ​നാ​ണ് ഇ​പ്പോ​ൾ മെ​സ്സേ​ജ് അ​യ​ച്ച​ത്. ഞാ​ൻ ഇ​തു​വ​രെ ഇ​തി​നെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. പ​ക്ഷേ ഇ​ന്ന​ലെ ഒ​രു വീ​ഡി​യോ ക​ണ്ടി​ട്ട് എ​നി​ക്ക് ഉ​റ​ങ്ങാ​ൻ പോ​ലും പ​റ്റി​യി​ട്ടി​ല്ല. ബി​ഗ് ബോ​സ് പോ​ലു​ള്ള വ​ലി​യൊ​രു ടി​വി ഷോ​യി​ൽ പ​ങ്കെ​ടു​ത്ത ഒ​രാ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണോ കാ​ണി​ക്കേ​ണ്ട​ത്?  അ​ത്ര​യും ഷോ​ക​ളും പ്രൊ​മോ​ഷ​നു​ക​ളും ഒ​ക്കെ ല​ഭി​ക്കു​ന്നു​ണ്ട​ല്ലോ, അ​ന്ത​സാ​യി ജീ​വി​ക്കാ​ൻ വേ​ണ്ടി അ​ങ്ങ​നെ ജീ​വി​ച്ചു​കൂ​ടെ? ന​ല്ല ഫെ​യിം ഉ​ള്ള ആ​ള​ല്ലേ, പി​ന്നെ എ​ന്തി​നാ​ണ് ഇ​ങ്ങ​നെ​യൊ​ക്കെ കാ​ണി​ക്കു​ന്ന​ത്?

റി​ത​പ്പ​നെ ഓ​ർ​ത്തെ​ങ്കി​ലും ഇ​തൊ​ക്കെ ഒ​ന്ന് നി​ർ​ത്താ​മോ? ഇ​ങ്ങ​നെ​യ​ല്ലാ​തെ​യും ജീ​വി​ക്കാ​മ​ല്ലോ. ന​ല്ല പ്ര​ശ​സ്തി​യു​ള്ള സ്ഥി​തി​ക്ക് ഇ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ കാ​ണി​ക്കാ​തി​രി​ക്കൂ. അ​ത്ര​യ്ക്ക് വി​ഷ​മം വ​ന്നി​ട്ടാ​ണ് ഞാ​ൻ ഇ​ത് പ​റ​യു​ന്ന​ത്. ഇ​തു​വ​രെ ഞാ​ൻ എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞി​ട്ടു​ണ്ടോ? പ്ലീ​സ്...

റി​ത​പ്പ​നെ​യും ഇ​തൊ​ക്കെ ബാ​ധി​ക്കി​ല്ലേ? അ​വ​നും ഈ ​ഫോ​ണൊ​ക്കെ ഉ​പ​യോ​ഗി​ക്കു​ന്ന​ത​ല്ലേ. അ​വ​ന്‍റെ കൂ​ട്ടു​കാ​രൊ​ക്കെ ഇ​തൊ​ക്കെ എ​ങ്ങ​നെ എ​ടു​ക്കു​മെ​ന്ന് അ​റി​യാ​മ​ല്ലോ, അ​തൊ​ക്കെ ഒ​ന്ന് മ​ന​സി​ലാ​ക്കൂ."

ഈ ​മെ​സേ​ജി​ന് രേ​ണു ന​ൽ​കി​യ മ​റു​പ​ടി ഇ​താ​യി​രു​ന്നു. "അ​തി​ൽ ഞാ​ൻ ലൈ​വ് ആ​ണ് പോ​യ​ത്... എ​ന്‍റെ ചു​ണ്ട് പൊ​ട്ടി​യി​രി​ക്കു​ന്ന കാ​ര്യ​മാ​ണ് സം​സാ​രി​ച്ച​ത്, അ​ല്ലാ​തെ വൃ​ത്തി​കേ​ടാ​യി ഞാ​ൻ ഒ​ന്നും സം​സാ​രി​ച്ചി​ട്ടി​ല്ല. ​എ​നി​ക്ക് അ​തി​ൽ നി​ന്ന് ര​ണ്ട​ര-​മൂ​ന്ന് ല​ക്ഷം രൂ​പ കി​ട്ടു​ന്നു​ണ്ട്.

Latest News

Corehub Up